2014, നവംബർ 28, വെള്ളിയാഴ്‌ച

ചുംബനം എത്ര മനോഹരം


"ഭയപ്പെടുത്തുവാനുണ്ടാവും ആയിരങ്ങൾ 
പ്രണയമെന്തെന്നറിയാത്തവർ 
അവർക്ക് ചുംബനങ്ങളെന്നാൽ 
ബാക്ടീരിയതൻ കൈമാറ്റം  
മടയന്മാരറിയുന്നില്ലൊരുന്നാളും 
ശ്വസിക്കുന്ന ശ്വാസ്സത്തിനുള്ളിലെ ബാക്ടീരിയയെ", 

"പറയുവാനേറെ ഉണ്ടെന്നാലും  
പറയുവാനാവുന്നില്ല പലതും 
ഭയക്കുന്നു ഞാനിന്നു പലതും 
ഭയപ്പെടുത്തുകയാണല്ലോ പലരും"
"ഭയക്കുന്ന ഹൃദയം കൊണ്ടു ഞാൻ പറയട്ടെ 
ഭയക്കരുതൊരുനാളും ചുംബനത്തെ"

"എത്ര മനോഹരമാണോരൊ  ചുംബനങ്ങളും ,
ചുണ്ടുകൾ തമ്മിൽ ചേരുമ്പോണ്ടാകുന്ന-
മൃദുലതയല്ലേ സത്യത്തിലെ ദാമ്പത്യവും 
ചുംബനങ്ങൾ മണ്ണിൽ  പലതുണ്ടെങ്കിലും 
ചുണ്ടുകൾ തമ്മിലുള്ള ചുംബനത്തിൽ മാത്രമല്ലെ 
ഹൃദയങ്ങൾ തമ്മിലുള്ള  പങ്കുവയ്ക്കൽ ,  
പങ്കുവയ്ക്കൽ മാത്രമല്ലെ ദാമ്പത്യവും."
"ഭയക്കുന്ന ഹൃദയം കൊണ്ടു ഞാൻ പറയട്ടെ 
ഭയക്കരുതൊരുനാളും ചുംബനത്തെ"

manavanmayyanad.blogspot.com 


2014, നവംബർ 25, ചൊവ്വാഴ്ച

മാനവൻ

മാനവൻ 


കലികാല ഭൂമിയിൽ രാവണൻമാർ പെരുകി

മാനവരെ ലക്ഷ്മണ രേഖകൾ മറികടക്കാൻ -

പ്രേരിപ്പിച്ചു   അവരുടെ മനസ്സുകൾ  തളർത്തുമ്പോൾ 

രക്ഷക്കായ് രാമൻ മാനവനിലുടെ വീണ്ടും പുനർജനിക്കുന്നിവിടെ 

അതാണി മാനവൻ.

  manavanmayyanad@gmail.com

2014, നവംബർ 21, വെള്ളിയാഴ്‌ച

മദ്യം എന്ന ഭീരു



തന്നിലെ ചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടാനാണ് ഒരു മദ്യപാനി ശ്രെമിക്കുന്നത് .ചുറ്റുപാടിൽ നിന്നു

ഒരു തൽക്കാല വിടവാങ്ങൽ. സത്യത്തിൽ മദ്യപാനി ഒരു ഭീരുവാണ് . മരണത്തെ അവൻ

ഭയക്കുന്നു. ഒരു കുപ്പി വിഷത്തിൽ തീരുന്ന ജീവനായിട്ടുപോലും ഒരു കുപ്പി മദ്യത്തെ 

ആശ്രെയിക്കുന്നു അവൻ അറിഞ്ഞുകൊണ്ട് മരണത്തിനായ് .


മദ്യം തലക്കു ചെല്ലുമ്പോൾ ഉണ്ടാകുന്ന തരിപ്പിൽ അവനുണ്ടായ പ്രശ്നങ്ങളെയെല്ലാം +ve ആയ് 

കാണാൻ അവൻ ശ്രെമിക്കുകയാണ് .അതിലവൻ വിജയിക്കുകയും ചെയ്യുന്നു . എന്നാൽ 

മദ്യത്തിന്റെ കെട്ട് ഇറങ്ങിയിട്ടുള്ള Hang ഓവറിൽ പിന്നെയും അവന്റെ പ്രശ്നങ്ങൾ തുടങ്ങുന്നു .

അതിനായ് അവൻ പിന്നെയും മദ്യത്തെ ആശ്രെയിക്കുന്നു എന്നാൽ അവന്റെ പ്രശ്നങ്ങൾ 

മനസ്സിലാക്കാൻ സമൂഹം തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം ,


വിശന്നു വലഞ്ഞുപോയ ഒരു കുട്ടി കയ്യിൽ കാഷില്ലാതായപ്പോൾ അടുത്ത് കണ്ട കടയിൽനിന്നും 

ഒരു കഷണം ബ്രെഡ്‌ എടുത്തു ഓടിയപ്പോൾ അവൻ കള്ളനായ് , നാടുകാരും വീട്ടുകാരും പറഞ്ഞു 

പറഞ്ഞു അവനെയൊരു മുഴു കള്ളനാക്കി . പിന്നീട് അവനുണ്ടായ മകൻ അവർക്ക് കള്ളന്റെ

 മകനായ്, അങ്ങനെ അവന്റെ മോനും പെരും കള്ളനായ്  , എന്നാൽ അവൻ എന്തിനാണാ ബ്രെഡ്‌

 എടുത്തോണ്ടോടിയതെന്നു ആരും തിരക്കിയില്ല .


ഇതുപോലെയാണൊരു മദ്യപാനിയുടെയും അവസ്ഥ , ഏകാന്തതയാണിവിടെ  വില്ലൻ 

താൻ ഏകനാണെന്ന തോന്നൽ , പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല . എല്ലാ 

മദ്യപാനികൾക്കും ഓരോരോ ന്യായങ്ങൾ ഉണ്ടായിരിക്കും അവനങ്ങനെയായതിൽ ഒരു പക്ഷെ 

അതൊക്കെ കാരണമായിരിക്കാം .



ഒരുവൻ ജീവനു തുല്യം സ്നേഹിക്കുന്ന വീട്ടുകാർ ,കുട്ടുകാർ ,നാട്ടുകാർ ,അച്ഛൻ ,അമ്മ .ഭാര്യ ,കാമുകി,

മക്കൾ. ഇവരിൽ നിന്നൊക്കെ അവൻ ആഗ്രെഹിക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുന്നു 

വെങ്കിൽ , അവന്റെ മനസ്സ് ഈ ഉള്ളവർ മറക്കുമ്പോൾ അവന്റെ മനസ്സിൽ മുറിവുണ്ടാക്കാം. ആ 

മുറിവ്  അവനിനുള്ളിൽ തന്നെ നിൽക്കുകയും അവനു പുറത്തു പറയാൻ പറ്റാതെ വരുകയും 

ചെയ്യുമ്പോൾ അവൻ ഒറ്റപ്പെടുന്നു . അവിടെ അവൻ ഏകനാവുന്നു എല്ലാം ഉപേക്ഷിക്കാൻ 

പ്രേരിതനാവുന്നു . എന്നാൽ അവനിലെ ഭിരു മരിക്കാൻ  പേടിക്കുന്നു , പിന്നെ അവനു ഏറ്റവും 

യോജ്യമാവുക ബോധം നശിപ്പിക്കുക എന്നതാണ് അതിനവൻ സുലഭമായ് കിട്ടുന്ന 

പാനിയത്തിലേക്ക് നീങ്ങുന്നു . അവിടെയവൻ തുടക്കക്കാരനാവുന്നു , തുടക്കത്തിൽ കിട്ടിയ ആ

മറവി കൂട്ടാൻ വേണ്ടി അവൻ വീണ്ടും വീണ്ടും കുടിക്കുന്നു . പിന്നെ കാരണങ്ങൾ ഓട്ടോറിക്ഷ 

പിടിച്ചവന്റെ മനസ്സിൽ വരുന്നു, കള്ളു കുടിക്കാനായ് മാത്രം കാരണങ്ങൾ നിരത്തുന്നു . അമ്മക്ക് 

സ്നേഹം ഇല്ലാ , അച്ഛനു കണ്ടുടാ , കാമുകി ചതിച്ചു , അങ്ങനെ പോവും കാരണങ്ങൾ , അങ്ങനെ 

കുടിച്ചു കുടിച്ചു പിന്നീട് നാടുകാരും വീടുകാരും  അവനെ കുടിയന്റെ ലേബൽ നൽകുന്നു പിന്നിട് ആ 

ലേബലിൽ ജീവിച്ചു മരിക്കുന്നു ആ ഭിരുവായ മനുഷ്യൻ .

NB: ഇതു ഒരു ചെറിയ വിഭാഗം മദ്യപാനികളെ കുറിച്ചു മാത്രമാണെന്നു പറഞ്ഞു കൊള്ളട്ടെ , ഇങ്ങനെയുള്ളവരെ നമ്മൾ വിചാരിച്ചാൽ തിരിച്ചു കൊണ്ടുവരാൻ സാധിക്കും , ആവരെ ഒറ്റപ്പെടുത്താതിരിക്കുവാൻ വേണ്ടിയാണി കുറുപ്പും....  


2014, നവംബർ 15, ശനിയാഴ്‌ച

മരണത്തിലും ജീവിക്കുന്ന നായകൻ

മരണത്തിലും ജീവിക്കുന്ന നായകൻ
1939 ജൂലായ്‌ 25 നു കൊല്ലം ജില്ലയിൽ തേവള്ളിയിൽ ജനനം , അച്ഛൻ മാധവൻ പിള്ള , അമ്മ ഓലയിൽ ഭാരതി അമ്മ , പഠനത്തിലും കായിക രംഗത്തും മിടുക്കൻ , 15 കൊല്ലം ഇന്ത്യൻ നേവിയിൽ സേവനം, രാജി വെയ്ക്കുമ്പോൾ ചീഫ് പെറ്റി ഓഫീസർ

1974 ൽ ശാപമോക്ഷം എന്ന സിനിമയിൽ തുടക്കം കുറിക്കുമ്പോൾ സത്യത്തിൽ ശാപമോക്ഷം മലയാള സിനിമയ്ക്കു തന്നെ ആയിരുന്നു  സ്റ്റുഡിയോയിൽ നിന്നും ,
തുടക്കത്തിലെ ചെറിയ വില്ലൻ വേഷങ്ങളിൽ നിന്നും, പ്രധാന വില്ലനും ,ഉപനായകനും നായകനുംമായ്  ജയന്റെ വളർച്ച പെട്ടന്നായിരുന്നു , ഹരിഹരൻ സംവിധാനം നിർവഹിച്ച ശരപഞ്ചരം ആണ് നായക പദവി നൽകിയ ആദ്യ ചിത്രം ,
ഐ വി ശശി സംവിധാനം ചെയുത അങ്ങാടിയാണു ജയനെ കൂടുതൽ ജനപ്രിയനാക്കിയെ , ചുമട്ടു തൊഴിലാളിയായ് ജീവിക്കുവായിരുന്നു അങ്ങാടിയിൽ ജയൻ , അതിലെ ഓരോ ഡയലോഗും ജനം ആവർത്തിച്ച്‌ പിൽക്കാലത്ത് ,
സാഹസികത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളെ ജയൻ നെഞ്ചോടു ചേർത്തു ,മറ്റു നായകർ ഡുപ്പുകളെ വച്ചു ചെയ്യുമ്പോൾ ജയൻ സ്വന്തമായ് ചെയ്യത് മലയാള സിനിമയിൽ സ്വന്തമായ് ഒരു സിംഹാസനം തീർത്തു , ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു ,

കോളിളക്കം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആരും അറിഞ്ഞിരുന്നില്ല ഒരു യുഗത്തിന്റെ അന്ത്യം ആയിരിക്കുംമെന്നു , തമിഴ്നാട്ടിലെ ശോലാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ചിത്രികരിക്കുന്നതിനിടയിലായിരുന്നു കേരളമാകെ ഞെട്ടിയ സംഭവം , ആരും തന്നെ ആദ്യം വിശ്വസിച്ചില്ല , എന്നാൽ സത്യം അംഗികരിക്കാതെ  നിവർത്തി ഇല്ലാതായപോൾ ജനം വിതുമ്പി ,ആ വിതുമ്പൽ 34 കൊല്ലമായ്‌ തുടരുന്നു ,
 അതിരു കടന്ന സാഹസികം തന്നെയാണു ഒടുവിൽ ആ മഹാ നടന്റെ ജീവനെടുത്തത് ,
1980 നംവംബർ 16 നു  കോളിളക്കത്തിന്റെ ലാസ്റ്റ് സീനിൽ ഹെലികോപ്പ്റ്റെർ സംഘർഷതിൽ സംവിധായകൻ ആദ്യ ഷോട്ടിൽ തന്നെ ഓക്കേ പറഞ്ഞു , എന്നാൽ ജയനു തൃപ്തിആയില്ല വീണ്ടും ചെയ്യുന്നതിനിടയിൽ ഹെലികോപ്റ്റെർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു
ജയന്റെ മരണശേഷം റിലീസായ ദീപത്തിൽ ജയന്റെ മരണവാർത്ത കൊടുത്തു , അതുകണ്ടു ലെക്ഷക്കണക്കിനു ആരാധകർ പൊട്ടിക്കരഞ്ഞു , എന്നാൽ അന്നും ഇന്നും എന്നും ഈ മഹാനടനു ജനമനസ്സിൽ മരണം ഇല്ലാ  അതു തന്നെയാണു ജയനെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്
കടപ്പാട് : സോഷ്യൽ മീഡിയ , manavanmayyanad@gmail.com,00971502025844

2014, നവംബർ 14, വെള്ളിയാഴ്‌ച

കഥകളി

കേരളത്തിന്റെ സ്വന്തം കലയാണ് കഥകളി 
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് കഥകളിയുടെ മർമ്മം.

പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉത്ഭവിച്ചത്‌ ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

ഒരു സംസ്ക്കാരത്തിന്റെ തുടർച്ചയാണ് കഥകളി ,പ്രാചീന സംസ്ക്കാരത്തിന്റെ പരമോന്നമായ ആവിഷ്ക്കാരം എന്നു നമ്മുക്കു വിശേഷിപ്പിക്കാം , ഇന്നു മാറി വരുന്ന
ജീവിതശൈലികളുടെ  ഇടയിൽ കഥകളി ഒരു അത്ഭുതമായ് തോന്നാം  

ഒരു കഥകളി നടൻ ഇന്നു ഒരു വേഷം കെട്ടി ആടിയാൽ കിട്ടുന്നത് ഒരു കോടി മുണ്ടും ദക്ഷിണയുമാണ്‌ ,അതുകൊണ്ട് വേണം അവന്റെ കുടുംബം നോക്കാൻ എന്നിട്ടും ആ പഴയ കാലനുഭവങ്ങൾ നില നിർത്തുന്ന കഥകളി ആശാന്മാരുടെ മുൻപിലാണ് ടുറിസ്റ്റ്ഹോം കഥകളി ആശാന്മാരുടെ വരവു ,

 കുറഞ്ഞ സമയം ,കുറഞ്ഞ ചെലവ് , വലിയ വരുമാനം , പിന്നെന്തിനാ മണിക്കുറുകളോളം കെട്ടി ആടുന്നെ ആരുടെയും മനസ്സു ചിന്തിക്കാം , ഇന്നു അവരുടെ മുന്നിലാണ് 
സ്വാദേശികളും വിദേശികളും ,  

എല്ലാം നല്ലതിനാവട്ടെ എന്ന് നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം , അല്ലേ ???? ആണൊ ????

2014, നവംബർ 13, വ്യാഴാഴ്‌ച

ശിശുദിനത്തിൽ

നവംബർ 14 നെഹറുജിയുടെ ജന്മദിനം ,

 രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ തുടക്കം കുറിച്ച നേതാവാണ് നെഹ്റു ജി  ,  കുട്ടികളെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു അതുകൊണ്ടു തന്നെ ഈ നവംബർ പതിനാല്  ഒന്നുകൊണ്ടും അദ്ദേഹത്തിന്റെ ആത്മാവിനു സന്തോഷം പകരുമെന്ന് തോന്നുന്നില്ല . കാരണം ......
                                          
 ഛത്തിസ്‌ഗട്ടിൽ വന്ദ്യംകരണ ശസ്ത്രക്രിയയെ തുടർന്ന് പതിമൂന്ന്  അമ്മമാർ മരിച്ചെങ്കിൽ  ഇങ്ങു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നാല്  രോഗികൾക്ക് ഒരു  നേഴ്സ്‌ എന്ന കണക്കിരിക്കെ തിരുവനന്തപുരത്ത് കുട്ടികൾക്കായുള്ള ഹോസ്പിറ്റലിൽ നൂറു ഗർഭിണികളെ ശുശ്രുഷിക്കാൻ ഒരു നേഴ്സ്.

അട്ടപാടിയിൽ പോഷകാഹാരകുറവു മൂലം പതിനാല് കുട്ടികൾ മരണപ്പെട്ടു .
പരാതിയും പരിഭവവും പറയാൻ അവർക്കറിയില്ലല്ലോ ,അതുകൊണ്ടു തന്നെ കാലങ്ങളായ് അവരെ പറ്റിക്കുന്നു നമ്മുടെ സർക്കാരുകൾ.

2 ജിയോ, 3 ജിയോ, 4 ജിയോ കൊടുത്താലൊന്നും  അവർക്കു രോഗം മാറില്ല 

സോളാറോ, കള്ളപണമോ, കൊടുത്താൽ അവരുടെ വിശപ്പും മാറില്ല 

അവർക്കു നല്ല ആഹാരവും , പാർപ്പിടവും , വിദ്യയും , ചികിത്സയും  നൽകണം 

എന്നിട്ടാവാം  നമ്മുക്കിനി ശിശുദിനം, 

ശിശുദിനത്തിൽ നെഹ്രുജി നമ്മോടൊപ്പം ഉണ്ടാവുമെന്നു  നിങ്ങൾക്കു തോന്നുന്നുണ്ടോ ???? 


2014, നവംബർ 2, ഞായറാഴ്‌ച

ഒരു നിമിഷം

ഒരു നിമിഷം 

തിരക്കില്ലാത്ത റോഡിലൂഡർത്ഥമുള്ള- 
യാത്രകളെ  സ്നേഹിച്ചിരുന്നു ഞാൻ

തിരക്കുള്ള ജീവിതത്തിലെന്നെ കാത്തിരുന്നതോ- 
തിരക്കുള്ള റോഡുകൾ മാത്രം 

വാഹനം ഓടിക്കുവാനുള്ളനുവാദമൊന്നു -
മാത്രമായിരുന്നു അന്നെന്റെ ജീവിതം 

ഭയന്നിരുന്നു അന്നു ഞാൻ ചുവപ്പിനെ 

 ജീവിത പ്രതിസന്തികളായിരുന്ന-  
ന്നെനിക്ക് ചുവപ്പുകൾ  

ചുവപ്പു പ്രകാശങ്ങൾക്കു മുന്നേ ഞാനോടി  മറഞ്ഞു 

 ആ പോക്കുകളിലപകടം  കണ്ടിട്ടുമാ -
ചുവപ്പിനെ കാക്കാൻ നിന്നില്ല ഞാൻ  

എന്റെ ഭയം കൊണ്ടു  മാത്രം 
ദുരിതങ്ങൾ അനുഭവിച്ചവരേറെ 

 ചുവപ്പു മറികടക്കലുകൾ 
സംഘർഷങ്ങളിലും കൂട്ടിമുട്ടലുകളിലുമവസാനിച്ചു 

ഭാഗ്യമൊന്നു മാത്രമായിരുന്നെന്റെ -
  രക്ഷപെടലുകൾ  

 യാത്രയുടെ വഴികൾ  
തെളിച്ചു ഞാൻ  മുന്നേറി 

എന്റെ യാത്ര മാത്രമായിരുന്നു നോട്ടം മവിടെ 
മറ്റൊന്നിനും   സ്ഥാനം കൽപ്പിച്ചില്ലാ  

ന്റെ തീരുമാനങ്ങളിൽ വിറളിപൂണ്ടവരെ 
വികസന വിരോധികളെന്നു വിളിച്ച ഞാൻ 

കുന്നുകളും മലകളും ഇടിച്ചു ഞാൻ പുഴകളും വയലുകളും നിരത്തിയവിടെ
 കോണ്‍ക്രീറ്റ് കൊട്ടാരം പണിതു,
ആകാശം മുട്ടെ 
അതിനും  മുകളിൽ ഇഷ്ടിക കൊണ്ടൊരു 
കുളവും പണിതു ഞാൻ 

എനിക്കു മാത്രമായിരുന്നില്ലിതൊന്നുമെ 
വികസന വാദികൾ കൂട്ടായ് തണലായി 


ഒടുവിൽ ഞാനും സംപൂർണ്ണനായി,


കിരീടവും ചെക്കോലും നഷ്ട്ടപ്പെട്ടെന്നെ -
സംപൂർണ്ണനാക്കി വികസന വാദികൾ

ഞാൻ  നിർമ്മിച്ചിഷ്ട്ടികക്കുളം -
തന്നെയവറക്കതിനായ് ഉപകരിച്ചു 

എനിക്കിന്നൊരാഗ്രഹം 

തറവാടിന്റെ തെക്കേ വളപ്പിലെ  
6 അടി മണ്ണിൽ 
പുളിയൻ മാവിൻ  വേവിൽ 
വെന്തെരിഞ്ഞു തീരുവാൻ 

എന്നാലീ കാട്ടാളൻമാരെന്നെ- 
പാതി വേവിൽ വറുക്കാനായ് കോണ്‍ക്രീറ്റടുപ്പിലിട്ടു 

ഇല്ലാ ഇന്നെന്റെ വാക്കു കേൾക്കുവാനാളില്ല 
എന്റെ അന്ത്യാഭിലാഷം    നിറവേറ്റുവാനാളില്ല 
ഞാൻ ഇന്നു  എന്നെ തന്നെ വെറുക്കുന്നു 

 അന്നു ആ ചുവപ്പു  പ്രകാശത്തിൽ
 ഒരു നിമിഷം നിന്നെങ്കിൽ