2016, മാർച്ച് 7, തിങ്കളാഴ്‌ച

മധുരം ഈ മൂന്നാർ


മൂന്നാർ

പ്രകൃതിയും രമണിയും കൂ‌ടി 
നശിപ്പിച്ച മൂന്നാർ .

നോക്കുമ്പോൾ പെറ്റു പെരുകിയ 
കോണ്‍ക്രീറ്റ് മലകൾ മാത്രം

നിന്ന് തിരിയാൻ സ്ഥലമില്ലാതെ 
വീർപ്പു മുട്ടുന്ന പാവം പ്രകൃതി .

രമണിയപ്പഴും പ്രസ്സവാവധിയിൽ 
അവൾക്കതൊഴിഞ്ഞു നേരമില്ലാണ്ടായിരിക്കുന്നു.

മനോഹരമായിരുന്നെന്റെ പ്രകൃതി
രമണിയെ,യെനിക്കൊന്നു കാണണം
അവള് ചെയ്യ്തതെറ്റവളെ 
ബോദ്ധ്യപ്പെടുത്തണം

അവളെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു- 
പറയിച്ചീടണം

പ്രകൃതി രമണിയമായിരുന്നെന്റെ മൂന്നാറെന്ന് .

******************
മധുരം 

മധുവിധു കാലത്തെ
മധുരം
ചുണ്ടുകൾ തമ്മിൽ തിരയുന്ന 
മധുരം
ഓർക്കുമ്പോൾ കുളിരേകും
മധുരം 
സ്വപ്നത്തിൽ കുലച്ചീടുമീ 
മധുരം
ശീക്രത്തിൽ കുതിച്ചീടുന്ന 
മധുരം 
സ്ഖലനത്തിൽ തളരുമീ
മധുരം.

2 അഭിപ്രായങ്ങൾ:

  1. രമണി പാവമാണ് മാനവാ. രാഷ്ട്രീയക്കാർ ബലാൽസംഗം ചെയ്തു ചെയ്തു, പണമുള്ളവർക്ക് കൂട്ടിക്കൊടുത്ത് നശിപ്പിച്ചവളാണ് അവൾ. അവൾക്കിനി നാവു പൊന്തില്ല. അവളെ വിടൂ.അവളോടൊപ്പം നമുക്കും കരയാം.

    എന്തൊരു മധുരം. അവസാനം ഒരു കയ്പ്പ് ആയി പുറത്തു പോകുന്നു.

    മറുപടിഇല്ലാതാക്കൂ